എ ടി കെ യിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന ആ താരം ആര്
ബ്ലാസ്റ്റേഴ്‌സ്
കുറച്ചു മുന്നേ പ്രമുഖ മാധ്യമമായ സില്ലിസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കഴിഞ്ഞ സീസണിൽ എ ടി കെ മോഹൻ ബഗാനിൽ കളിച്ച താരം ഉടനെ എത്തുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ താരം മുംബൈ സിറ്റി എഫ് സി യിലും പന്ത് തട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ രണ്ട് സൂചനകൾ ചൂണ്ടുന്നത് ആരിലേക്കാണ്??.
കഴിഞ്ഞ സീസണിൽ എ ടി കെ യിൽ കളിച്ച മുൻ മുംബൈ സിറ്റി എഫ് സി താരങ്ങൾ നാല് പേരാണ്.ബോമസ്, സുഭാഷിഷ് ഘോഷ്, മെഹത്ത,ബിദ്യനാഥ സിംഗ് എന്നിവരാണ്. ഇതിൽ സുഭാഷിഷ് നിലവിൽ എ ടി കെ യുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നാ താരമാണ്. പിന്നെ ഒള്ള മൂന്നു പേരിൽ ബോമസ് വിദേശ താരമാണ്.
നിലവിൽ ബോമസിന് 2026 വരെ എ ടി കെ യിൽ കരാറുണ്ട്. റോയ് കൃഷ്ണ ടീം വിട്ടതിനാൽ ബോമസിന് എ ടി കെ യിൽ സാധ്യതകളേറെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയാൽ മധ്യനിരയിൽ സ്ഥാനം പിടിക്കുക എന്നത് എളുപ്പമല്ല. അത് കൊണ്ട് ബോമസ് വരാൻ സാധ്യതകൾ വിരളമാണ്.
ബാക്കിയുള്ള രണ്ട് താരങ്ങളിൽ ആശുതോഷ് മെഹത്തക്കും എ ടി കെ യിൽ 2024 വരെ കോൺട്രാക്ട് ഉണ്ട്. പിന്നെയുള്ളത് ബിദ്യനാഥ സിങ്ങാണ്. താരം നിലവിൽ എ ടി കെ യുമായി കാരാറിൽ അല്ല. അത് കൊണ്ട് തന്നെ താരത്തെ ഫ്രീ ഏജന്റായി ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാൻ കഴിയും.
രാഹുൽ രാജുവിനെ കൂടാതെ മറ്റൊരു ഇന്ത്യൻ യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുണ്ടെന്ന് മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ എല്ലാം സൂചനകളും ചൂണ്ടുന്നത് ബിദ്യനാഥ സിങ്ങങ്ങിലേക്ക് തന്നെയാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കാത്തിരിക്കാം.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page